Startup from wayanad | FREE SHIPPING ON ORDERS OVER Rs 1500
Slide Background
Are you frustrated with your children's smartphone usage?
There is a solution.
Say goodbye to constant screen time for your children. Switch things up with the Kunjivara Colouring Book. Buy Now and watch as your child's imagination runs wild.
Slide Background
" കുട്ടികളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗം കൊണ്ട് പൊറുതിമുട്ടിയോ? പരിഹാരമുണ്ട്"
നിങ്ങളുടെ കുട്ടികൾക്കായുള്ള സ്ഥിരമായ സ്‌ക്രീൻ സമയത്തോട് വിട പറയുക. കുഞ്ഞിവര കളറിംഗ് ബുക്ക് ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ഭാവന വികസിക്കുന്നത് കാണുക.

Order Kunjivara Colouring Book

“This product is available exclusively in A3 kunjivara creative Coloring Sheet (Book ) Format

Download Kunjivara PDF Formate ( Just Rs.99 Only)

“This product is available exclusively in PDF format for download, and you can easily print and use it at your convenience.”

Now Available on Amazon!

Discover the Magic of Kunjivara Creative Coloring Book –

കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൊടുക്കാറുണ്ടോ?; പരിമിതപ്പെടുത്തിയില്ലെങ്കിൽ ഈ പ്രശ്നങ്ങൾ പുറകെ ......

മുതിർന്നവരും കുട്ടികളും എന്ന വ്യത്യാസമില്ലാതെ മൊബൈൽഫോണിന് അടിമകകളാണ് ഇന്ന് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേറ്റു വരുന്നയുടനേയും ഉറങ്ങാൻ നേരവുമൊക്കെ മൊബൈലിൽ തന്നെ സമയം ചെലവഴിക്കുന്നവരുണ്ട്. മൊബൈൽഫോൺ ഉപയോഗം എല്ലാപ്രായക്കാരിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും കുട്ടികളുടെ കാര്യത്തിൽ ... അതൽപം ഗുരുതരമാണെന്നാണ് പഠനം പറയുന്നത്. കുട്ടികളുടെ മാനസികവികസനത്തിൽ മൊബൈൽഫോൺ ഉപയോഗത്തിന് കാര്യമായ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. ഒരുവയസ്സു പ്രായമുള്ള കുട്ടികളിലെ ഫോൺ ഉപയോഗത്തെക്കുറിച്ചാണ് പഠനം നടത്തിയത്. ഒരുവയസ്സുള്ളപ്പോൾ ഒന്നുമുതൽ നാലുമണിക്കൂർ വരെ മൊബൈൽ ഫോൺ സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളിൽ പിൽക്കാലത്ത് ആശയവിനിമയ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് കുറയുകയും വ്യക്തിപരവും സാമൂഹികവുമായ വികസനത്തിൽ തടസ്സം നേരിടുകയും ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. രണ്ടുവയസ്സാകുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടുതുടങ്ങുമെന്നും പഠനത്തിലുണ്ട്. ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള 7,097 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2013 ജൂലൈയ്ക്കും 2017 മാർച്ചിനും ഇടയിലാണ് പഠനം നടത്തിയത്. ടൊഹോകു മെഡിക്കൽ മെഗാബാങ്ക് പ്രൊജക്റ്റ് ബർത്ത്, ത്രീ ജനറേഷൻ കൊഹോർട്ട് സ്റ്റഡി എന്നീ പദ്ധതികൾക്ക് കീഴിലാണ് പഠനം സംഘടിപ്പിച്ചത്. ഒരു വയസ്സ് പ്രായത്തിനുള്ളിൽ കുട്ടികൾ ദിവസവും എത്രസമയമാണ് മൊബൈൽ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് എന്നാണ് തുടക്കത്തിൽ പരിശോധിച്ചത്. തുടർന്ന് രണ്ടുമൂന്നും വയസ്സ് പ്രായമാകുന്നതോടെ ഇവരിലെ ആശയവിനിമയവും മറ്റ് മാനസികവികസന മേഖലകളുമൊക്കെ നിരീക്ഷിക്കുകയുണ്ടായി. അമ്മമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടുവയസ്സിൽ ദിവസവും നാലുമണിക്കൂർ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന കുട്ടികളിൽ ആശയവിനിമയവും പ്രശ്നങ്ങളെ പരിഹരിക്കലും സംബന്ധിച്ച കഴിവുകളും മാനസിക വികസനവും മൂന്നുമടങ്ങ് കാലതാമസം നേരിടുമെന്നും പഠനത്തിൽ കണ്ടെത്തി. നാലും അതിനുമുകളിലും സ്ക്രീൻ സമയം ചെലവഴിക്കുന്നവരിൽ ഇത് വീണ്ടും ഗുരുതരമാവുമെന്നും കണ്ടെത്തി. കുട്ടികൾ മൊബൈലിനു മുന്നിൽ കുത്തിയിരിക്കുന്നത് ഒഴിവാക്കി അവരെ കായിക അധ്വാനമുള്ള കളികളിൽ മുഴുകിക്കുകയുമാണ് ചെയ്യേണ്ടതെന്നും പരമാവധി ഉറക്കം അവർക്ക് കിട്ടുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പിക്കണമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുടെയും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും പറയുന്നതുപ്രകാരം
രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മൊബൈൽ സ്ക്രീൻ സമയം ദിവസത്തിൽ ഒരുമണിക്കൂർ ആയി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തിൽ വ്യക്തമായിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സാണ് പഠനം നടത്തിയത്. കുട്ടികളിൽ മൊബൈൽ ഫോൺ നൽകുന്നത് വൈകുന്നതിലൂടെ അവരുടെ മാനസികാരോഗ്യം കൂടുതൽ സംരക്ഷിക്കാമെന്നാണ് സാപിയൻ ലാബ്സിന്റെ പഠനത്തിനൊടുവിൽ വ്യക്തമായത്.

Shopping cart

1

Subtotal: 100.00

View cartCheckout